എ ഐ സി സി ആസ്ഥാനം പൊലീസ് വളഞ്ഞു; പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു

ഡൽഹി: വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇ.ഡി. നടപടികൾക്കുമെതിരെയുള്ള കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിലെ എ ഐ സി സി ആസ്ഥാനം പൊലീസ് വളഞ്ഞു. ഡൽഹി പൊലീസിനൊപ്പം കേന്ദ്രസേനകളും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. എ ഐ സി സി ആസ്ഥാനത്തുണ്ടായിരുന്ന മദ്ധ്യപ്രദേശിൽ നിന്നുള്ള പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ പാചകം ചെയ്ത് പ്രതിഷേധിച്ചു.ജന്തർമന്തർ ഒഴികെ ഡൽഹിയിൽ എല്ലായിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ലംഘിച്ചാൽ കർശന നടപടിയെന്നും എഐസിസി ആസ്ഥാനത്തിന് മുന്നിൽ പൊലീസ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് പാർലമെന്റിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

Leave A Reply