ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ അറസ്റ്റിൽ

ഏറ്റുമാനൂർ: ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ഏറ്റുമാനൂർ വെട്ടിമുകളിൽ കല്ലുവെട്ടം കുഴിയിൽ ജസ്റ്റിൻ കെ. സണ്ണി (27), ഏറ്റുമാനൂർ കുറ്റിവേലിൽ അനന്തു ഷാജി (27), മാന്നാനം തെക്കേതടത്തിൽ സചിൻസൺ (27) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് പിടികൂടിയത്.

കള്ളുഷാപ്പിലെത്തിയ പ്രതികൾ ഷാപ്പ് ജീവനക്കാരുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് അവരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഷാപ്പിലെ കുപ്പികളും ഫർണിച്ചറും അടിച്ചുതകർക്കുകയും ചെയ്തു.ഇത് അന്വേഷിക്കാനായി എത്തിയ പോലീസുകാരെ കൈയേറ്റം ചെയ്യുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തുടർന്ന് കൂടുതൽ പോലീസുകാർ സ്ഥലത്തെത്തിയാണ് പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു.

പ്രതികളിൽ ഒരാളായ ജസ്റ്റിൻ കെ. സണ്ണി നേരത്തെ കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂടാതെ ഇയാൾ കഞ്ചാവ് കേസിൽ വിശാഖപട്ടണത്ത് ഒരു വർഷത്തോളം ജയിലിലായിരുന്നു.ഏറ്റുമാനൂർ എസ്.എച്ച്.ഒ പി.ആർ. രാജേഷ് കുമാർ, എസ്.ഐമാരായ പ്രശോഭ്, ജോസഫ് ജോർജ്, എം.എസ്. പ്രദീപ്‌, സി.പി.ഒമാരായ ഡെന്നി പി. ജോയ്, പ്രവീൺ പി. നായർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.

Leave A Reply