ഇന്ത്യൻ ഓഹരി സൂചികൾ നേട്ടത്തോടെ തുടക്കം

മുംബൈ: ആര്‍ബിഐയുടെ പണവായ്പ നയപ്രഖ്യാനം വരാനിരിക്കെ ഓഹരി സൂചികളില്‍ നേട്ടത്തോടെ തുടക്കം. കഴിഞ്ഞ ദിവസത്തെ നഷ്ടത്തെ അവഗണിച്ചാണ് വിപണിയിലെ മുന്നേറ്റം.

സെന്‍സെക്‌സ് 193 പോയന്റ് ഉയര്‍ന്ന് 58,492ലും നിഫ്റ്റി 50 പോയന്റ് നേട്ടത്തില്‍ 17,432ലുമാണ് വ്യാപാരം നടക്കുന്നത്. ടാറ്റ സ്റ്റീല്‍, അള്‍ട്രടെക് സിമെന്റ്, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.

നഫ്റ്റി മെറ്റല്‍, എഫ്എംസിജി സൂചികകള്‍ ഒരുശതമാനത്തോളം നേട്ടത്തിലുമാണ്.

Leave A Reply