ആലപ്പുഴയിൽ ബൈക്ക് മോഷ്ടാവ് പിടിയിൽ

ആലപ്പുഴ: ബൈക്ക് മോഷ്ടാവ് പോലീസ് പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ ഹരിപ്പാട് മുട്ടം തെക്കാശ്ശേരി വീട്ടിൽ അമീർ സിന്ധയെയാണ് (41) സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ കൊത്തുവാൽ ചാവടിപ്പാലം കണ്ണൻവർക്കിപാലം റോഡിൽ ഹലായീസ് ഹോട്ടലിന് പടിഞ്ഞാറുവശം റോഡരികിൽ സൂക്ഷിച്ച 60,000 രൂപ വിലവരുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇയാൾ അമീർ അറസ്റ്റിലായത്. രണ്ടുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം.

Leave A Reply