തായ്‌വാനെ വിറപ്പിക്കണം; ചൈനീസ് പ്രകോപനം തുടരുന്നു, ലോകരാജ്യങ്ങൾ ആശങ്കയിൽ

ബീജിംഗ് : അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിൽ അരിശം തീരാത്ത ചൈന ഇന്നലെ തായ്‌വാനെ ഭീഷണിപ്പെടുത്തി ഹൈപ്പർസോണിക് മിസൈലുകൾ വിക്ഷേപിക്കുകയും യുദ്ധവിമാനങ്ങളും പടക്കപ്പലുകളും വിന്യസിക്കുകയും ചെയ്‌തു. ഇതോടെ ചൈന – തായ്‌വാൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ചൈനയുടെ സൈനികാഭ്യാസം ഞായറാഴ്ച വരെ നീളും.കടലിലും ആകാശത്തും നിന്ന് തായ്‌വാനെ ഉപരോധിച്ച് ലൈവ് – ഫയർ സൈനികാഭ്യാസമാണ് ചൈന നടത്തിയത്.

തായ്‌വാന് ചുറ്റുമുള്ള കടലിലെ ആറ് മേഖലകളിൽ പതിനൊന്ന് ഡോംഗ്ഫെംഗ് ഡി. എഫ് 17 ഹൈപ്പർസോണിക് മിസൈലുകൾ ചൈന പ്രയോഗിച്ചു. തായ്‌വാന്റെ മുകളിലൂടെ താണുപറന്നാണ് മിസൈലുകൾ കടലിൽ പതിച്ചത്.തായ്‌വാന്റെ വിമാന, കപ്പൽ സർവീസുകളെല്ലാം മുടക്കിയാണ് ചൈനയുടെ സൈനിക വിന്യാസം. സാധാരണ സൈനികാഭ്യാസങ്ങളിൽ ഡമ്മി മിസൈലുകളാണ് പ്രയോഗിക്കുന്നത്. ചൈന ഒറിജിനൽ മിസൈലുകളാണ് പ്രയോഗിച്ചത്. അതിനാലാണ് ലൈവ് ഫയർ എക്സർസൈസ് എന്ന് പറയുന്നത്.

Leave A Reply