കെഎസ്ആർടിസി ബസിന് പിന്നിൽ ലോറിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

ആലുവ: ദേശീയപാതയിൽ ബസും ലോറികളും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ആറോടെ ആലുവ മുട്ടം തൈക്കാവ് കവലയിലായിരുന്നു അപകടം നടന്നത്. ആലുവയിൽനിന്ന് തൃപ്പൂണിത്തുറക്ക് പോയ കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപെട്ടത്.

ബസ് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റിക്കൊണ്ടിരിക്കുമ്പോൾ പുറകെ മത്സ്യം കയറ്റിവന്ന ലോറി ഇടിച്ചായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് മുന്നിൽ നിർത്തിയിരുന്ന ട്രെയിലർ ലോറിയിൽ ഇടിച്ചു. ഇടിയിൽ ബസിന്‍റെ മുൻവശവും പിൻഭാഗവും തകർന്നു.നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി ആളുകളെ ആലുവയിലെയും കളമശ്ശേരിയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസ് ട്രെയിലറിൽ ഇടിച്ച് നിന്നില്ലായിരുന്നെങ്കിൽ അതിനടുത്തുള്ള ചായക്കടയിലേക്ക് ഇടിച്ച് കയറുമായിരുന്നെന്ന് ദൃസാക്ഷികൾ പറയുന്നു.

Leave A Reply