ഓണത്തിന് ഓഫറുകളുമായി ഗോദ്റെജ് ഇന്‍റീരിയോ

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാക വാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ  ഭാഗവും ഇന്ത്യയിലെ പ്രമുഖ ഫര്‍ണിച്ചര്‍, ഇന്‍റീരിയര്‍  ഉല്‍പന്ന ബ്രാന്‍ഡുമായ ഗോദ്റെജ് ഇന്‍റീരിയോ കേരളത്തില്‍  ഓണക്കാല ഓഫറുകള്‍ പ്രഖ്യാപിച്ചു. ഓണാഘോഷത്തിന്‍റെ ഭാഗമായി ഹോം, കിച്ചന്‍ ഫര്‍ണിച്ചര്‍ ശ്രേണികള്‍ക്കാണ് ഓഫര്‍. സെപ്തംബര്‍ ഏഴ് വരെ ഓഫറുകള്‍ ലഭ്യമാകും.

അടുക്കള ഫര്‍ണിച്ചറുകള്‍ക്ക് 20 ശതമാനം വരെയും ഹോം ഫര്‍ണിച്ചറുകള്‍ക്ക് 25 ശതമാനം  വരെയാണ് ഉറപ്പായ കിഴിവുകള്‍. അത് കൂടാതെ കിച്ചണ്‍ വിഭാഗത്തില്‍ 75,000 രൂപയ്ക്ക് മുകളിലും ഹോം ഫര്‍ണിച്ചര്‍ വിഭാഗത്തില്‍ 10,000 രൂപയ്ക്ക് മുകളിലും ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് സൂപ്പര്‍ ഡിസ്കൗണ്ട് സ്ക്രാച്ച് കാര്‍ഡും സമ്മാനമായി ലഭിയ്ക്കും.  ഓരോ സ്ക്രാച്ച് കാര്‍ഡിനും അധിക ആനുകൂല്യമായി ഉറപ്പായ 25, 50, 100 ശതമാനം കിഴിവ് ലഭിക്കും.

ഗോദ്റെജ് ഇന്‍റീരിയോ കേരളത്തില്‍ ശക്തമായ ഉപയോക്തൃ അടിത്തറയുള്ള ബ്രാന്‍ഡാണെന്നും  ഈ ഓണക്കാല ഓഫറുകള്‍ കേരത്തിലെ ഉപയോക്താക്കളുടെ ജീവിതത്തിലേക്ക് പുതിയ മൂല്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് ഉറപ്പുണ്ടെന്നും ഗോദ്റെജ് ഇന്‍റീരിയോ സീനിയര്‍ വൈസ് പ്രസിഡന്‍റ് (ബി2സി) സുബോധ് മെഹ്ത പറഞ്ഞു. നിലവില്‍ ബ്രാന്‍ഡ് തെക്കേ ഇന്ത്യയില്‍ നിന്ന് ഏകദേശം 200 കോടി രൂപയുടെ ബിസിനസ് നേടുന്നുണ്ടെന്നും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 60 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply