വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്; ഡൽഹിയിൽ നിരോധനാജ്ഞ

ഡൽഹി: കോൺഗ്രസ് പ്രതിഷേധത്തെ മുൻകൂട്ടിക്കണ്ട് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയെ ഡൽഹി പൊലീസ് അറിയിച്ചതാണ് ഇക്കാര്യം. ജന്തർ മന്ദർ ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലുമാണ് നിയന്ത്രണം ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്.

വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു വിഷയങ്ങളിലും പാർലമെന്റിന് അകത്ത് നടത്തിയ പ്രതിഷേധം കോൺഗ്രസ് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യവ്യാപകമായ പ്രതിഷേധം. പക്ഷെ, നാഷനൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിയുടെ കൂടി പശ്ചാത്തലത്തിൽ പ്രതിഷേധം കൂടുതൽ കനക്കുമെന്നുറപ്പാണ്. ഇതിനിടയിലാണ് ഡൽഹി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Leave A Reply