ഒരുകാര്യവും അറിയിക്കുന്നില്ല; മേയർക്കെതിരെ ആക്ഷേപവുമായി എൽഡിഎഫ് കൗൺസിലർമാർ

തിരുവനന്തപുരം: നഗരസഭയിൽ നടക്കുന്ന സംഭവവികാസങ്ങൾ സ്വന്തം മുന്നണിയിൽപ്പെട്ട കൗൺസിലർമാരെ പോലും മേയർ അറിയിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. ഇതുകൂടാതെ ഇടതുമുന്നയി യോഗത്തിൽ പോലും സംഭവങ്ങൾ ചർച്ച ചെയ്യാത്തതിന്റെ അതൃപ്തി പല അംഗങ്ങളും രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് നഗരസഭയിലെ കെട്ടിട നമ്പർ തട്ടിപ്പ് സംഭവം.

കേശവദാസപുരത്ത് കണ്ടെത്തിയ നഗരസഭയിലെ ആദ്യത്തെ കെട്ടിടനമ്പർ തട്ടിപ്പ് മേയറും സെക്രട്ടറിയും സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരിൽ ചിലരും മാത്രമാണ് അറിഞ്ഞത്. തട്ടിപ്പ് സ്ഥിരീകരിച്ച ശേഷം കൂടിയ എൽ.ഡി.എഫ് യോഗത്തിലും സി.പി.എം കൗൺസിലർമാരുടെ യോഗത്തിലും ഇക്കാര്യം മേയറും മറ്റുള്ളവരും ചർച്ചയാക്കിയില്ല. ഇക്കാര്യം കൗൺസിലർമാരും മറ്റും അറിഞ്ഞാൽ സംഭവം ചോർന്നുപോകും എന്നതുകൊണ്ടാണ് മേയർ കാര്യങ്ങൾ വെളിപ്പെടുത്താത്തതെന്നാണ് സൂചന. എന്നാൽ മേയറുടെ നടപടിക്കെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരിൽ ചിലരെ മാത്രമാണ് മേയർ കാര്യങ്ങളെല്ലാം അറിയിച്ച് തുടർനടപടികളിലേക്ക് കടക്കുന്നത്. നിലവിൽ പുറത്തുവന്ന പട്ടികജാതി ഫണ്ട് തട്ടിപ്പ് കേസിലെ നടപടികളും മറ്റും മേയർ ചർച്ച ചെയ്തിട്ടില്ല.

Leave A Reply