സവാഹിരിയെ വധിക്കാനുപയോഗിച്ച ഡ്രോണ്‍ നിയന്ത്രിച്ചത് കിര്‍ഗിസ്താനില്‍നിന്നെന്ന് സൂചനകൾ

ഇസ്ലാമാബാദ്: അല്‍ ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിക്കാന്‍ ഉപയോഗിച്ച ഡ്രോണ്‍ വിക്ഷേപിച്ചത് കിര്‍ഗിസ്താനിലെ വ്യോമതാവളത്തില്‍ നിന്നെന്ന് സൂചന. പാകിസ്താനിലെ മാധ്യമമായ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.

വടക്കന്‍ കിര്‍ഗിസ്താനിലെ മനാസില്‍ ഗാന്‍സി വ്യോമതാവളത്തില്‍നിന്നാണ് ഡ്രോണ്‍ നിയന്ത്രിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പണ്ട് അമേരിക്കയുടെ സൈനികതാവളമായിരുന്നു ഗാന്‍സി. വ്യോമസേനയ്ക്കായിരുന്നു നിയന്ത്രണം. 2014 ജൂണില്‍ ഇത് കിര്‍ഗിസ്താന്‍ സൈന്യത്തിന് കൈമാറി. ഡ്രോണ്‍ വിക്ഷേപിച്ചത് എവിടെനിന്നാണെന്നോ ഏതുവഴിയാണ് കാബൂളിലെത്തിയതെന്നോ ഉള്ള വിവരങ്ങള്‍ യു.എസ്. ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Leave A Reply