അമേരിക്ക: മങ്കിപോക്സ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അമേരിക്കൻ ഭരണകൂടം.
90 ദിവസത്തേക്കാണ് നിലവിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിൽ രോഗ വിവര ശേഖരണം ശക്തിപ്പെടുത്തുമെന്നും പ്രതിരോധ കുത്തിവയ്പ്പ് ഊർജിതമാക്കുമെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി സേവിയർ ബെക്കെറ വ്യക്തമാക്കി.
ഏറ്റവും ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം അമേരിക്കയിൽ 6,600 മങ്കിപോക്സ് രോഗികൾ ഉണ്ട്.