ജയ്പൂർ: യുവജന സന്പർക്ക പദ്ധതിയിലെ ആംഗങ്ങളോട് വ്യാജ ട്വിറ്റർ അക്കൗണ്ട് തുറക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ രാജസ്ഥാൻ സർക്കാർ സസ്പെൻഡ് ചെയ്തു.
സവായ് മധോപൂർ മേഖലയിലെ യുവജനക്ഷേമ വകുപ്പ് ഉദ്യോഗസ്ഥൻ സതീഷ് കുമാർ സഹാരിയയാണ് നടപടി നേരിടുന്നത്.
സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്ക് പ്രചാരം നൽകുന്ന വിഭാഗമായ “രാജീവ് ഗാന്ധി യുവമിത്ര’ങ്ങൾ പത്ത് വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ തുറക്കണമെന്നും ഇവ ഉപയോഗിച്ച് സർക്കാരിനെ പുകഴ്ത്തണമെന്നുമാണ് സഹാരിയ ഉത്തരവിൽ നിർദേശിച്ചത്. പദ്ധതിയുടെ ഡയറക്ടറായ ഓം പ്രകാശ് ബൈർവയുടെ നിർദേശമനുസരിച്ചാണ് ഉത്തരവെന്നും സഹാരിയ അവകാശപ്പെടുകയും ചെയ്തു.