യങ് ഇന്ത്യ ഓഫീസ് പൂട്ടിയ ഇഡി നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കും

ഡൽഹി: യങ് ഇന്ത്യ ഓഫീസ് പൂട്ടിയ ഇഡി നടപടിക്കെതിരെ പ്രതിഷേധം തുടരാൻ കോൺഗ്രസ് തീരുമാനം. ഇതടക്കമുള്ള വിവിധ വിഷയങ്ങളുയർത്തി ഇന്ന് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. രാഹുൽ ഗാന്ധി ഒൻപതരക്ക് മാധ്യമങ്ങളെ കാണും എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

നാഷണല്‍ ഹെറാള്‍ഡ് മന്ദിരത്തിലെ യങ് ഇന്ത്യൻ ഓഫീസ് ഇ ഡി സംഘം മുദ്രവെച്ചതിനെതിരെ പാർലമെന്‍റില്‍ ഇന്നലെ കോൺഗ്രസിന്റെ നേതൃത്വത്തിൽ എം പിമാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയക്കുന്നില്ലെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നുമായിരുന്നു ഈ പ്രതിഷേധങ്ങൾക്ക് ശേഷം പാർലമെന്റിന് പുറത്ത് രാഹുല്‍ഗാന്ധിയുടെ പ്രതികരണം.

Leave A Reply