കെ.എസ്.ആര്‍.ടി.സി.ക്ക് കേന്ദ്രം 250 വൈദ്യുതി ബസുകള്‍ അനുവദിച്ചു; ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി

ഡല്‍ഹി: ‘ഫെയിം ഇന്ത്യ ഫേസ് 2’ പദ്ധതി പ്രകാരം കെ.എസ്.ആര്‍.ടി.സി.ക്ക് കേന്ദ്രസര്‍ക്കാര്‍ 250 വൈദ്യുതി ബസുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍ എന്‍.കെ. പ്രേമചന്ദ്രനെ അറിയിച്ചു.

കാര്‍ബണ്‍ കാരണമുള്ള വായുമലിനീകരണം കുറയ്ക്കാന്‍ ബദല്‍സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എഥനോളും ഗാസോലീനും യോജിപ്പിച്ച ഇന്ധനം, ഫ്‌ളെക്‌സ് ഇന്ധനം, ഡീസല്‍ വാഹനങ്ങള്‍ക്കായി എഥനോള്‍ കലര്‍ത്തിയ ഇന്ധനം, ബയോഡീസല്‍, ബയോ സി.എന്‍.ജി, എല്‍.എന്‍.ജി. മെഥനോള്‍ എം-15, മെഥനോള്‍ എം.ഡി. 95, ഡൈമീതേയല്‍ ഈതര്‍, ഹൈഡ്രജന്‍, സി.എന്‍.ജി. തുടങ്ങിയ ഇന്ധനങ്ങള്‍ ബദല്‍സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് മന്ത്രി വ്യക്തമാക്കി.

Leave A Reply