കാട്ടുപന്നിയെ ക്ഷുദ്ര‍ജീ‍വിയായ പ്രഖ്യാപിക്കൽ; ‍മുൻ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെ സ്ഥലം മാറ്റി‍

തിരുവനന്തപുരം∙ കാട്ടുപന്നിയെ ക്ഷുദ്ര‍ജീ‍വിയായി(വെർമിൻ) പ്രഖ്യാപിക്കുന്ന വിഷയത്തിൽ ‌കേന്ദ്രസർക്കാർ വിശദീകരണം തേടിയത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടു‍ത്തിയില്ലെന്ന വീഴ്ചയ്ക്കു വനം ആസ്ഥാനത്തെ ‍മുൻ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെ സ്ഥലംമാറ്റി. സീനിയർ സൂപ്രണ്ട്, ക്ലാ‍ർക്ക് എന്നിവർക്കു താക്കീതു നൽകുകയും ചെയ്തു. മൂന്നു പേരെയും ഗൗരവസ്വഭാവമുള്ള ജോലികളിൽ നിന്ന് ഒഴിവാക്കി.

നിലവിൽ കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർ‍വേറ്ററുടെ ഓഫിസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായ സുലൈമാൻ സേട്ടി‍നെയാണു കോഴിക്കോട് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർ‍വേറ്ററുടെ ഓഫിസിലേക്കു മാറ്റിയത്. സീനിയർ സൂപ്രണ്ട് കെ.കെ.പ്രദീപ്, ക്ലാർക്ക് വി.സൗമ്യ എന്നിവർക്കു താക്കീതു നൽകി. ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ (വൈൽഡ് ലൈഫ്) ആർ.സുജിത്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് വി.ആർ.അജിത് കുമാർ എന്നിവർ കുറ്റക്കാരല്ലെന്നു കണ്ടതിനാൽ ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കിയതായും വനം മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Leave A Reply