കോഴിക്കോട് വിമാനത്താവളത്തിലെ 2 കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

കരിപ്പൂർ ∙ യാത്രക്കാരൻ കടത്തിക്കൊണ്ടുവന്ന സ്വർണം കാണാതായ സംഭവത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെ 2 കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് സബിത, ഹവിൽദാർ സനിത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

വിദേശത്തുനിന്ന് അടുത്തിടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഷിഹാബ് എന്ന യാത്രക്കാരൻ ശരീരത്തിൽ ഒളിപ്പിച്ച 2 സ്വർണ ക്യാപ്സ്യൂളുകൾ ആണു കാണാതായത്. രഹസ്യ വിവരത്തെത്തുടർന്ന്, അന്നു ഷിഹാബിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തെങ്കിലും സ്വർണം ലഭിച്ചില്ല. ഇയാൾ പിന്നീട് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടന്ന തുടരന്വേഷണത്തിലാണ് സ്വർണം കാണാതായതിനു പിന്നിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്നു കണ്ടെത്തിയത്.

Leave A Reply