സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ആവാസവ്യൂഹ൦ നാല് ഭാഷകളിൽ ഒടിടിയിൽ റിലീസ് ചെയ്തു

മലയാള ചിത്രം ആവാസവ്യൂഹ൦ നാല് ഭാഷകളിൽ ഒടിടിയിൽ റിലീസ് ചെയ്തു . ഏറ്റവും മികച്ച ചിത്രമായി 2021 സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്. ചിത്ര൦  സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിച്ചു.

https://www.sonyliv.com/movies/aavasavyuham-malayalam-1000182321

ആവാസവ്യൂഹം നശിപ്പിക്കപ്പെടുന്ന ആവാസവ്യവസ്ഥയെ പ്രശ്‌നവല്‍ക്കരിക്കുകയാണ്. ചിത്രം സംസാരിക്കുന്നത് പ്രകൃതിയുടെ നാശവും പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങളുമാണ്. ചിത്രം സംവിധാനം ചെയ്തത് ക്രിഷാന്താണ് . ചിത്രം ആഗസ്റ്റ് നാലിന് സോണി ലിവിലൂടെ സ്ട്രീം ആരംഭിച്ചു.

രാഹുല്‍ രാജഗോപാലാണ് ജോയി എന്ന നായകകഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കരിക്ക് എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയനായ ആളാണ് അദ്ദേഹം. നിലീന്‍ സാന്ദ്ര, ഗീതി സംഗീത, ശ്രീനാഥ് ബാബു, ഷിന്‍സ് ഷാന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണ൦ വിഷ്ണു പ്രഭാകര്‍ സംഗീതം അജ്മല്‍ ഹസ്ബുള്ള.

Leave A Reply