മുംബൈയിൽ 705 കിലോ എംഡിയുമായി കെമിസ്റ്റ് അറസ്റ്റില്‍

മുംബൈ നാലസോപാറയില്‍ ആന്റി നര്‍ക്കോട്ടിക്‌സ് സെല്‍ നടത്തിയ ലഹരിവേട്ടയിലെ മുഖ്യപ്രതി ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരിയായ 55 കാരന്‍. 1,400 കോടി രൂപ വിലമതിക്കുന്ന 705 കിലോഗ്രാം മെഫെഡ്രോണാണ് അറസ്റ്റ് ചെയ്തത്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

ചെറിയ അളവില്‍ മെഫെഡ്രോണ്‍ കൈവശം വച്ചതിന് ഈ വര്‍ഷം മാര്‍ച്ചില്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് അറസ്റ്റിലായവരെ ചോദ്യം ചെയ്യലില്‍ നിന്നാണ് സിന്തറ്റിക്ക് ഡ്രഗ് ആയ മെഫെഡ്രോണ്‍ നിര്‍മ്മിച്ച് കച്ചവടക്കാര്‍ക്ക് നല്‍കുന്ന 55 കാരനെ കുറിച്ചുള്ള വിവരം നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ സെല്ലിന് ലഭിക്കുകയായിരുന്നു.

Leave A Reply