ഹൈക്കോടതിയുടെ വിധി ദുർവ്യാഖ്യാനം ചെയ്യുന്നു; പ്രതിഷേധവുമായി കോൺഗ്രസ്

കൊയിലാണ്ടി: കേരള ഹൈക്കോടതി റോഡ് സുരക്ഷയ്ക്ക് വേണ്ടി പുറപ്പെടുവിച്ച ഉത്തരവ് ചില ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ താൽപര്യത്തിനനുസരിച്ച് ദുർവ്യാഖ്യാനം ചെയ്യുന്നത് കോടതിയോടുള്ള അനാദരവാണെന്ന് ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി. അബു.

മുത്താമ്പിയിൽ സിപിഎം പ്രവർത്തകർ കൈയേറി തകർക്കാൻ ശ്രമിച്ച സ്തൂപം കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ കോടതി വിധി മറയാക്കി സ്തൂപം മാത്രം പൊതുമരാമത്ത് വിഭാഗം പൊളിച്ചുനീക്കി. സമീപ പ്രദേശങ്ങളിലെ മറ്റ് അനധികൃത നിർമാണങ്ങൾ കണ്ടില്ലെന്നു നടിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പി.ഡബ്ല്യു.ഡി ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡന്റ് വി.വി.സുധാകരൻ അധ്യക്ഷത വഹിച്ചു. പി.രത്നവല്ലി, വി.പി. ഭാസ്കരൻ, രാജേഷ് കീഴരിയൂർ, വി.ടി. സുരേന്ദ്രൻ, വിജയൻ കണ്ണഞ്ചേരി, പി.ടി. ഉമേന്ദ്രൻ, കെ.അബ്ദുൽ ഷുക്കൂർ, കെ.പി. വിനോദ് കുമാർ, മനോജ് പയറ്റുവളപ്പിൽ, കെ.വി. റീന, സി. ഗോപിനാഥ്, ശിവദാസൻ പറമ്പത്ത്, ഗോവിന്ദൻകുട്ടി മനത്താനത്ത്, ടി. മോഹനൻ, ഷാജി തോട്ടോളി തുടങ്ങിയവർ സംസാരിച്ചു.

Leave A Reply