ആള്‍മാറാട്ടം നടത്തി യുവതികളെ കബളിപ്പിച്ച് പണം തട്ടിപ്പ്; യുവാവ് പിടിയില്‍

എയര്‍ലൈന്‍ പൈലറ്റായി തകർത്ത് അഭിനയിച്ച് ആള്‍മാറാട്ടം നടത്തി 300ലധികം യുവതികളെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ഗുരുഗ്രാമില്‍ യുവാവ് അറസ്റ്റിൽ. സിക്കിമിലെ ഗാങ്‌ടോക്ക് സ്വദേശിയായ ഹേമന്ത് ശര്‍മയാണ് ഗുരുഗ്രാം സെക്ടര്‍ 43ല്‍ പോലീസ് പിടിയിലായത്.സ്വകാര്യ എയര്‍ലൈനുകളില്‍ ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്ന യുവതികളെയാണ് എയര്‍ലൈന്‍ പൈലറ്റായി അഭിനയിച്ച് ഹേമന്ത് ശര്‍മ്മ കബളിപ്പിക്കുന്നത്.

1.2 ലക്ഷംരൂപ തട്ടിയെടുത്തുവെന്ന ഗോള്‍ഫ് കോഴ്‌സ് റോഡിലെ താമസക്കാരിയായ യുവതിയുടെ പരാതിയിലാണ് ഹേമന്ത് പിടിയിലായത്. പൈലറ്റെന്ന വ്യാജേനസോഷ്യല്‍ മീഡിയയില്‍ സൗഹൃദം സ്ഥാപിച്ചാണ് പ്രതി തട്ടിപ്പ് നടത്തിവന്നിരുന്നത്.

Leave A Reply