സോഫിയ പോൾ ചിത്രം ” ആർ.ഡി.എക്‌സ് ” ൻറെ ചിത്രികരണം ആഗസ്റ്റ് 17ന് ആരംഭിക്കും

സോഫിയ പോൾ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ” ആർ.ഡി.എക്‌സ് “. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെയിൻ നിഗം, ആൻ്റണി വർഗീസ് പെപ്പെ, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.ആക്ഷൻ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം മലയാളത്തിലെ മികച്ച അക്ഷൻ ചിത്രത്തിൻ്റെ ഗണത്തിൽപ്പെടുത്താവുന്നതാണ്.ഈ ചിത്രം

ആർഡിഎക്സിന്റെ ചിത്രീകരണം ആഗസ്റ്റ് 17ന് ആരംഭിക്കും ഉടൻ ആരംഭിക്കും. പവർ പാക്കഡ് ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കുന്നത് കെജിഎഫ് ,വിക്രം ബീസ്റ് തുടങ്ങിയ ചിത്രങ്ങളുടെ ഡയറക്ടേഴ്സായ അൻപറിവാണ്.

ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത് തൊണ്ണൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ്. സിനിമയുടെ തിരക്കഥ ഷബാസ് റഷീദ് , ആദർശ് സുകുമാരൻ എന്നിവരാണ് ഒരുക്കുന്നത്.

ഈ ചിത്രത്തിലുള്ളത് രണ്ടു നായികമാരാണ്. ഈ ചിത്രത്തിലെ ഒരു നായിക തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ മഹിമാ നമ്പ്യാരാണ്. ഐമറോസ്മിയാണ് മറ്റൊരു നായിക.

മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സ് ഒരുക്കുന്ന ചിത്രമാണിത്. ബാംഗ്ലൂര്‍ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങിയ ചിത്രങ്ങളാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിച്ചിട്ടുള്ളത്.

Leave A Reply