കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “വിശുദ്ധ മെജോ”. ചിത്രം ഇന്ന് പ്രദർശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു ചിത്രം ഇപ്പോൾ റിലീസ് മാറ്റിവച്ചു. കനത്ത മഴയെ തുടർന്നുള്ള ഈ സാഹചര്യത്തിൽ വിശുദ്ധ മെജോ റിലീസ്മാറ്റിയിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. എന്നാണ് സിനിമ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ജയ് ഭീം ഫെയിം ലിജോമോള്‍ ജോസ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
ജോമോന് ടി ജോണ്‍ ആണ് ഈ ചിത്രത്തിന്റെഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രം നിർമിക്കുന്നത് വിനോദ് ഷൊര്‍ണൂര്‍, ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. സുഹൈല്‍ കോയയുടെ വരികൾക്ക് സംഗീതം നൽകുന്നത് ജസ്റ്റിൻ വർഗ്ഗീസ് ആണ്. ഗാനം അദീഫ്മുഹമ്മദ് ആണ് ആലപിച്ചിരിക്കുന്നത്.