പുൽവാമയിൽ ഭീകരാക്രമണം;​ ഒരു തൊഴിലാളി മരിച്ചു

 

ഡൽഹി: ജമ്മു കാശ്‌മീരിലെ പുൽവാമയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം നടന്നതായി റിപ്പോർട്ടുകൾ. ഗ്രനേഡ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ബീഹാറിൽ നിന്നുള്ള തൊഴിലാളിയാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന നവിവരം. രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി ജമ്മു കാശ്മീർ പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ മാസമ പുൽവാമയിൽ ഭീകരാക്രണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. സി.ആർ.പി.എഫ് എ.എസ്.എ വിനോദ് കുമാർ ആണ് ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചത്. പൊലീസിും സി.ആർ.പി.എഫിനും നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദ്‌കുമാർ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Leave A Reply