മുളന്തുരുത്തി: കാര്‍ഷിക മേഖലയിലെ സമഗ്ര ഇടപെടലുകള്‍ ലക്ഷ്യമാക്കി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ബ്ലോക്ക് തലത്തില്‍ കര്‍ഷക സഭ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായര്‍ കര്‍ഷക സഭ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെയും കൃഷി ഭവനുകളുടെയും സേവനം ഏറ്റവും താഴെത്തട്ടില്‍ എത്തിക്കുക, ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ കൃഷിക്ക് അനുയോജ്യമായ സമയത്ത് കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, കാര്‍ഷിക രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, കാര്‍ഷിക മേഖലയിലെ പ്രാദേശിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നിവ ലക്ഷ്യമിട്ടാണ് കര്‍ഷക സഭ സംഘടിപ്പിച്ചത്.
ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്ദു നായര്‍ പദ്ധതി വിശദീകരണം നടത്തി. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ് അദ്ധ്യക്ഷത വഹിച്ചു. എടയ്ക്കാട്ടുവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര് ജയകുമാര്‍, മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, ഉദയംപേരൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. എ. ഗോപി , എടയ്ക്കാട്ടുവയല്‍ കൃഷി ഓഫീസര്‍ ഡൗളിന് പീറ്റേഴ്സ്, മുളന്തുരുത്തി കൃഷി ഓഫീസര്‍ ആശാരാജ്, മണീട് കൃഷി ഓഫീസര്‍ മേരിമോള് ജേക്കബ്, ആമ്പല്ലൂര്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സൂസി എം.എല്‍, ഉദയംപേരൂര്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സലിമോന്‍ പി.എസ്, എടയ്ക്കാട്ടുവയല്‍ പഞ്ചായത്തംഗം കെ.ജി. രവീന്ദ്രനാഥ്, തൊമ്മച്ചന്, പി.കെ.സുകുമാരന്‍, അബ്ദുള്‍ കരിം, ബിനോ വി ജോര്‍ജ്ജ് എന്നിവര്‍ വിവിധ പദ്ധതി നിര്‍ദ്ദേശങ്ങള്‍ സഭയില്‍ അവതരിപ്പിച്ചു.
ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഷാജി മാധവന്, എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ബോബന് കുര്യാക്കോസ്, ജെസ്സി പീറ്റര്‍, ജൂലിയ ജെയിംസ്, ഉദയംപേരൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സുധ നാരായണന് , വിവിധ പാടശേഖര സമിതി ഭാരവാഹികള്‍, കര്‍ഷകര്‍, എടയ്ക്കാട്ടുവയല്‍ കൃഷി അസിസ്റ്റന്റ് സുനില്‍ കെ.എം. തുടങ്ങിയവര്‍ പങ്കെടുത്തു.