ശിഹാബ് ചോറ്റൂരിന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക്​ ചെയ്തു

മലപ്പുറം: ഏഴ്​ രാജ്യങ്ങളിലൂടെ കാൽനടയായി സഞ്ചരിച്ച് ഹജ്ജ് കർമത്തിന്​ യാത്രതിരിച്ച മലപ്പുറം ആതവനാട് ചോറ്റൂർ സ്വദേശിയായ ചേലമ്പാടൻ ശിഹാബിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക്​ ചെയ്തു. അരമണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കുകയും ചെയ്തു. 23 ലക്ഷത്തിലധികം പേർ പിന്തുടരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രൊഫൈൽ ചിത്രമായി ഒരു വിദേശവനിതയുടെ ചിത്രം പ്രത്യക്ഷപെട്ടതോടെയാണ് ഹാക്ക്​ ചെയ്തുവെന്ന കാര്യം പലരും കമന്‍റായി രേഖപ്പെടുത്തിയത്.

ദിവസവും യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാനാണ് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത്. ജൂൺ രണ്ടിന് പുലർച്ച ആറോടെയാണ് ശിഹാബ് 8640 കി.മീ. താണ്ടി ഹജ്ജ് ചെയ്യാനുള്ള യാത്രയ്ക്ക് വളാഞ്ചേരിക്കടുത്ത ആതവനാടു നിന്നും പുറപ്പെട്ടത്. നിലവിൽ രാജസ്ഥാനിലൂടെയാണ് ഇദ്ദേഹം യാത്ര തുടരുന്നത്. കേരളത്തിലും പുറം സംസ്ഥാനങ്ങളിലും വൻ സ്വീകരണമൊരുക്കിയാണ് വിശ്വാസികൾ ശിഹാബിന്‍റെ യാത്രക്ക് പിന്തുണ അറിയിക്കുന്നത്.

Leave A Reply