റൊമാന്റിക് ആക്ഷൻ ത്രില്ലർ : ”തീ” ആഗസ്റ്റ് 12ന്

അനിൽ വി. നാഗേന്ദ്രന്റെ വ്യത്യസ്തമായ റൊമാന്റിക് – ആക്ഷൻ – ത്രില്ലർ ചിത്രം ‘തീ’   ആഗസ്റ്റ് 12 ന് റിലീസ് ചെയ്യും.  മുഹമ്മദ് മുഹസിൻ എം.എൽ.എ. നായകനാകുന്നു. ചിത്രത്തിൽ പ്രശസ്ത താരങ്ങൾക്കൊപ്പം ജനപ്രിയ രാഷ്ട്രീയ നേതാക്കളും വിവിധ മേഖലകളിലെ പലപ്രമുഖരും  ആദ്യമായി വെള്ളിത്തിരയിലേക്കെത്തുന്നു.

ആദർശധീരരായ ഒരു കൂട്ടം മാധ്യമപ്രവർത്തകരും അധികാരശക്തിയും അന്തർദ്ദേശീയ ശൃംഖലകളുമുള്ള അധോലോകവുമായുള്ള പോരാട്ടം  പ്രമേയമാകുന്ന ചിത്രത്തിൽ, അധോലോകനായകനായി  പ്രതീക്ഷിക്കാത്ത രൂപഭാവങ്ങളോടെ യ നടൻ ഇന്ദ്രൻസും ഒരു മാധ്യമ സ്ഥാപന ഉടമയുടെ വേഷത്തിൽ പ്രേംകുമാറും എത്തുന്നു.

 

എം.എസ്.ബാബുരാജിന്റെ കൊച്ചുമകൾ നിമിഷ സലിം, ദീർഘകാലമായി സംഗീതരംഗത്തു നില്ക്കുന്ന ഗായകൻ കലാഭവൻ സാബു, മണക്കാട് ഗോപൻ, സോണിയ ആമോദ്, കെ.എസ്. പ്രിയ, ശുഭ രഘുനാഥ്, വരലക്ഷമി, റെജി കെ. പപ്പു, നടൻ ഉല്ലാസ് പന്തളം തുടങ്ങിയവരെ പിന്നണി ഗാനലോകത്തേക്കെത്തിക്കുന്ന ചിത്രം കൂടിയാണിത്.

Leave A Reply