ശനിയാഴ്ച നടക്കുന്ന നാലാം ട്വന്റി–20 മത്സരത്തിൽ രോഹിത് ശർമ കളിച്ചേക്കും

വെസ്‌റ്റിൻഡീസിനെതിരായ നാലാം ട്വന്റി–20 മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കളിച്ചേക്കും. മൂന്നാം മത്സരത്തിനിടെ പരിക്കേറ്റ രോഹിതിന് ബാറ്റിങ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. രോഹിത് 11 റണ്ണെടുത്തുനിൽക്കെ പുറംവേദന കാരണം പിൻവാങ്ങുകയായിരുന്നു. വിൻഡീസ് പേസർ അൽസാരി ജോസഫിനെ ഫോറടിച്ചശേഷമായിരുന്നു ശാരീരിക അസ്വസ്ഥതയുണ്ടായത്. ഏകദിന പരമ്പരയിൽ രോഹിത് കളിച്ചിരുന്നില്ല. തൊട്ടുമുമ്പ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും കളിച്ചില്ല. നിലവിൽ പേസർ ഹർഷൽ പട്ടേൽ പരിക്കുകാരണം പുറത്താണ്.

ശനിയാഴ്ച ലോദെർഹില്ലിലാണ് മത്സരം. അഞ്ചാംമത്സരം തൊട്ടടുത്ത ദിവസവും നടക്കും. പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലാണ്. മൂന്നാംമത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ജയം. 165 റൺ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരോവർശേഷിക്കെ ജയം നേടി. 44 പന്തിൽ 76 റണ്ണടിച്ച സൂര്യകുമാർ യാദവാണ് മാൻ ഓഫ് ദി മാച്ച്.

Leave A Reply