ഭർതൃപീഡനത്തെ തുടര്‍ന്ന് നെടുങ്കണ്ടത്ത് ആദിവാസി യുവതി മരിച്ചു

നെടുങ്കണ്ടം: ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു.

പുളിയന്‍മല ശിവലിംഗ പളിയക്കുടി സ്വദേശിനി സുമതിയാണ് മരിച്ചത്.  ഭര്‍ത്താവ് ശരവണന്‍ സ്ഥിരമായി സുമതിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു.

ലഹരി ഉപയോഗിച്ച് എത്തുന്ന ഭർത്താവിന്റെ ഉപദ്രവത്തെതുടർന്ന് തുടർന്ന് ഒരുമാസം മുമ്പ് സുമതിയെ വീട്ടുകാര്‍ പുളിയന്മലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനിടെ കലശലായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സുമതിയെ വീട്ടുകാര്‍ആശുപത്രിയിലെത്തിച്ചത്.

രോഗം വഷളായതോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് സുമതിക്ക് വയറ്റിലേറ്റ മര്‍ദ്ദനമാണ് വേദനയ്ക്ക് കാരണമെന്ന് കണ്ടെത്തിയത്.

സംഭവത്തിൽ ഭർത്താവ് ശരവണനെതിരെ കുമളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ നാലുദിവസമായി ഇയാള്‍ റിമാന്റിലാണ്. ഇതിനിടെയാണ് തിങ്കളാഴ്ച സുമതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്.

Leave A Reply