പുരുഷ സ്‌ക്വാഷ്‌ : സൗരവിന്‌ വെങ്കലം

ബർമിങ്‌ഹാം: കോമൺ വെൽത്ത് ​ഗെയിംസ് പുരുഷ സ്‌ക്വാഷിൽ സൗരവ്‌ ഘോഷലിലൂടെ ആദ്യ മെഡൽ കുറിച്ച്‌ ഇന്ത്യ. പുരുഷ സിംഗിൾസിൽ സൗരവ്‌ വെങ്കലം നേടി. മൂന്നാംസ്ഥാനത്തിനായുള്ള മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ജയിംസ്‌ വിൽസ്‌ട്രോപ്പിനെയാണ്‌ മുപ്പത്തഞ്ചുകാരൻ മറികടന്നത്‌ (3–-0). സ്‌കോർ: 11–-6, 11–-1, 11–-4.

സെമിയിൽ ന്യൂസിലൻഡിന്റെ പോൾ കൊളിനോട്‌ 3–-0ന്‌ വീണിരുന്നു സൗരവ്‌. മിക്‌സഡ്‌ ഡബിൾസിൽ ദീപിക പള്ളിക്കലുമെത്ത്‌ പ്രീ ക്വാർട്ടറിൽ കടന്നിട്ടുണ്ട്‌.

Leave A Reply