അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സി​ല്‍ ഒ​രു സാ​ക്ഷി​കൂ​ടി കൂ​റു​മാ​റി

മ​ണ്ണാ​ര്‍​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സി​ല്‍ ഒ​രു സാ​ക്ഷി​കൂ​ടി കൂ​റു​മാ​റി. കേ​സി​ലെ 24ാം സാ​ക്ഷി മ​രു​ത​നാ​ണ് കൂ​റു​മാ​റി​യ​താ​യി പ്രോ​സി​ക്യൂ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ച​ത്.മ​ധു​വി​നെ അ​റി​യി​ല്ലെ​ന്നും പൊ​ലീ​സ് നി​ര്‍​ബ​ന്ധി​ച്ച​തു​കൊ​ണ്ട് കൊ​ടു​ത്ത മൊ​ഴി​യാ​ണെ​ന്നും മ​രു​ത​ന്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

ഇ​തോ​ടെ കൂ​റു​മാ​റി​യ സാ​ക്ഷി​ക​ള്‍ പ​തി​മൂ​ന്നാ​യി. ബു​ധ​നാ​ഴ്ച വി​സ്ത​രി​ച്ച 23ാം സാ​ക്ഷി ഗോ​കു​ല്‍ നേ​ര​ത്തേ കൊ​ടു​ത്ത മൊ​ഴി​യി​ല്‍ ഉ​റ​ച്ചു​നി​ന്നു. മ​ധു മ​രി​ച്ച ദി​വ​സം ഒ​രു​സം​ഘം ആ​ളു​ക​ള്‍ മ​ധു​വി​നെ തോ​ളി​ല്‍ ചാ​ക്ക് തൂ​ക്കി​ച്ച്‌ കൂ​ട്ടം​ചേ​ര്‍​ന്ന് കൊ​ണ്ടു​പോ​വു​ന്ന​ത് ക​ണ്ടു​വെ​ന്ന്​ പ​റ​ഞ്ഞ ഗോ​കു​ല്‍ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ഉ​ബൈ​ദി​നെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു.

ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ലാ​ണ് മ​ധു കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ഗോ​കു​ല്‍ മൊ​ഴിയും ന​ല്‍​കിയിട്ടുണ്ട് . വ​നം​വ​കു​പ്പി​ലെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ് ഗോ​കു​ല്‍. വെ​ള്ളി​യാ​ഴ്ച 25ാം സാ​ക്ഷി രാ​ജേ​ഷ്, 26ാം സാ​ക്ഷി ജ​യ​ന്‍ എ​ന്നി​വ​രു​ടെ വി​സ്താ​രം ന​ട​ക്കും.

Leave A Reply