പ്രതാപവർമ തമ്പാന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: ചാത്തന്നൂർ മുൻ എം എൽ എ യും കെപിസിസി ജനറൽ സെക്രട്ടറിയുമായ പ്രതാപവർമ തമ്പാന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​ വീ​ട്ടി​ലെ ശു​ചി​മു​റി​യി​ല്‍ വീ​ണാ​ണ് പ്രതാപവർമ തമ്പാൻ മരിച്ചത്.

ഉ​ട​ൻ​ത​ന്നെ പ്ര​താ​പ​വ​ർ​മ്മ​യെ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. കെ​എ​സ്‌​യു​വി​ലൂ​ടെ​യാ​ണ് പ്ര​താ​പ​വ​ർ​മ്മ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ​ത്. ചാ​ത്ത​ന്നൂ​ർ മു​ൻ എം​എ​ൽ​എ​യാ​ണ് അ​ദ്ദേ​ഹം. കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Leave A Reply