വിരുമനിൽ കാർത്തിയുടെ നായികയായി ശങ്കറിന്റെ മകൾ: ട്രെയ്ലർ എത്തി

കാർത്തിയെ നായകനാക്കി മുത്തയ്യ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് വിരുമൻ. 2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയുമാണ് സിനിമ നിർമ്മിക്കുന്നത്. സംവിധായകൻ ശങ്കറിന്റെ ഇളയ മകൾ അതിഥിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അതിഥിയുടെ അരങ്ങേറ്റ ചിത്രമാണ് വിരുമൻ. കൊമ്പൻ എന്ന ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണിത്.

ഇപ്പോളിതാ, സിനിമയുടെ ട്രെയ്‍ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്‌ഷൻ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ്, സൂരി, ശരണ്യ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖരായ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 

Leave A Reply