ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് ബി.ജെ.പി എം.പി മനോജ് തിവാരിക്ക് പിഴ

ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് ബി.ജെ.പി എം.പി മനോജ് തിവാരിക്ക് പിഴ ചുമത്തി. ഡല്‍ഹിയില്‍ നടന്ന മോട്ടോര്‍സൈക്കിള്‍ റാലിയിലാണ് ഹെല്‍മറ്റ് ധരിക്കാതെ മനോജ് തിവാരി ബൈക്ക് ഓടിച്ചത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഹര്‍ ഘര്‍ തിരംഗ ക്യാമ്പെയിന്‍റെ ഭാഗമായിട്ടായിരുന്നു മോട്ടോര്‍ സൈക്കിള്‍ റാലി.

പിന്നാലെയാണ് ക്ഷമാപണവുമായി എംപി രംഗത്തെത്തിയത്. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതില്‍ ക്ഷമ ചോദിക്കുന്നുവെന്നും സുരക്ഷിതമായി വാഹനമോടിക്കണമെന്നും എംപി ട്വീറ്റ് ചെയ്തു.

Leave A Reply