പയ്യന്നൂരിലെ ആര്‍.എസ്.എസ്. കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

പയ്യന്നൂര്‍ : പയ്യന്നൂരിലെ ആര്‍.എസ്.എസ്. കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി .കരിവെള്ളൂര്‍ പെരളത്തെ കെ.പി.ദീപകിനെയാണ് (24) പയ്യന്നൂര്‍ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.വെള്ളൂര്‍ കാറമേലിലെ പി. കശ്യപ് (23),കൊഴുമ്മല്‍ പ്രാന്തംചാലിലെ ടി.സി.ഗനില്‍ (25) എന്നിവരെയാണ് കഴിഞ്ഞ മാസം 22ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 12ന് പുലര്‍ച്ചെയാണ് മുകുന്ദ ആശുപത്രിക്കു സമീപത്തെ രാഷ്ട്ര മന്ദിറിനു നേരെ അക്രമമുണ്ടായത്.

സ്ഫോടനത്തില്‍ വരാന്തയിലെ ജനല്‍ചില്ലുകളും കസേരകളും തകരുകയും ഇരുമ്ബ് ഗ്രില്ലിന്റെ കമ്ബികള്‍ വളയുകയും ചെയ്തു.സംഭവം നടക്കുമ്ബോള്‍ ഓഫിസ് സെക്രട്ടറി ടി.പി.രഞ്ജിത്തും മറ്റ് രണ്ട് പ്രവര്‍ത്തകരും കാര്യാലയത്തിനകത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്ത് വരുമ്ബോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടതായി ഇവര്‍ പറഞ്ഞു.രണ്ടു ബൈക്കുകളില്‍ എത്തിയവരാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.ഓഫിസ് സെക്രട്ടറി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Leave A Reply