നല്ല മുടി ഭാഗ്യം മാത്രമല്ല, നല്ല സംരക്ഷണത്തിന്റെ ഫലം കൂടിയാണ്. പലപ്പോഴും മുടിസംരക്ഷണത്തിന്റെ പോരായ്മയാണ് നല്ല മുടിയ്ക്കു തടസം നില്‍ക്കാറ്. കെമിക്കലുകള്‍ അടങ്ങിയ വഴികളേക്കാള്‍ സ്വാഭാവിക വഴികളാണ് മുടിസൗന്ദര്യത്തിനും മുടി വളരാനും ഏറെ നല്ലത്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,
പ്രോട്ടീന്‍, സെലീനിയം, ഫോസ്ഫറസ്, സിങ്ക്,ഇരുമ്പ്, സള്‍ഫര്‍, അയഡിന്‍ എന്നിവ അടങ്ങിയ മുട്ട മുടിക്ക് നല്ലൊരു സംരക്ഷണ മാര്‍ഗ്ഗമാണ്. മുടി ഇടതൂര്‍ന്ന് വളരാനും മുട്ട സഹായിക്കും. അല്പം ഒലിവ് ഓയില്‍ മുട്ടയില്‍ ചേര്‍ത്ത് ഹെയര്‍ പാക്ക് തയ്യാറാക്കാം. ഉപയോഗിക്കുന്ന വിധം – മുട്ടയുടെ വെള്ളയും, ഒരോ സ്പൂണ്‍ വീതം തേനും, ഒലിവ് ഓയിലും ചേര്‍ത്ത് പേസ്റ്റ് തയ്യാറാക്കുക. ഇത് തലയോട്ടിയില്‍ മുഴുവന്‍ ഒരേ അളവില്‍ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂര്‍ ഇരിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. കേടുവന്നതും, വരണ്ടതുമായ മുടിക്ക് ഈ രീതിയിലൂടെ കരുത്ത് പകരാം.
മുടിസംബന്ധമായ പ്രശ്നങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയതാണ് ഗ്രീന്‍ ടീ. ഇതിലെ പോളിഫെനേല്‍സും, മറ്റ് ഘടകങ്ങളും മുടിക്ക് കരുത്ത് പകരും.ഉപയോഗിക്കുന്ന വിധം – രണ്ട് ടീ ബാഗുകള്‍ ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഇളക്കുക. ഇതുകൊണ്ട് തല കഴുകുക. കൂടാതെ ദൈനംദിന ഭക്ഷണത്തിലും ഗ്രീന്‍ ടീ ഉള്‍പ്പെടുത്തുക.
വിറ്റാമിന്‍ സിയുടെയും, ആന്റി ഓക്സിഡന്റുകളുടെയും വന്‍ശേഖരമാണ് നെല്ലിക്കയിലുള്ളത്. ഇത് മുടി വളര്‍ച്ചയെ സഹായിക്കുകയും, മുടിയുടെ നിറം മാറുന്നത് ചെറുക്കുകയും ചെയ്യുന്നു.ഉപയോഗിക്കുന്ന വിധം – നെല്ലിക്കപ്പൊടിയും, നാരങ്ങനീരും സമമായി ചേര്‍ത്ത് തലയോട്ടിയില്‍ തേക്കുക. ഉണങ്ങിയ ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. നെല്ലിക്ക എണ്ണ പതിവായി മുടിയില്‍ തേച്ചാല്‍ മുടിക്ക് കരുത്തും, കറുപ്പ് നിറവും വര്‍ദ്ധിക്കും.