പാ രഞ്ജിത്തിന്റെ നച്ചത്തിരം നഗർഗിരത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

കാളിദാസ് ജയറാം, ദുഷാര വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന നച്ചത്തിരം നഗർഗിരത്ത് ആഗസ്റ്റ് 31ന് തിയേറ്ററുകളിലെത്തും. സംവിധായകൻ പാ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത് വിട്ടത്. നീലം പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ വിതരണാവകാശം യാഴി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. തെൻമയാണ് നച്ചത്തിരം നഗർഗിരത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

‌’പ്രണയം രാഷ്ട്രീയമാണ്’ എന്ന കുറിപ്പോടെ പങ്കുവച്ച ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ചിത്രം ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് വളരെ മുമ്പേ പൂർത്തിയാക്കിയിരുന്നു. പല കാരണങ്ങൾ കൊണ്ടും റിലീസ് തിയതി വൈകുകയായിരുന്നു. ഹരികൃഷ്‍ണൻ, കലൈയരസൻ, വിനോദ്, ഷബീർ കല്ലറക്കൽ, റെജിൻ റോസ്, ദാമു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

 

Leave A Reply