പി.പി.ഭരതൻ അന്തരിച്ചു

മാഹി: മയ്യഴി പുത്തലം ക്ഷേത്രത്തിനടുത്ത് പുത്തലത്ത് പൊയിൽ ഹൗസ്സിൽ പരേതരായ കേളപ്പൻ്റേയും അമ്മാളുവിൻ്റെയും മകൻ പി.പി.ഭരതൻ (ജയൻ, 64) നിര്യാതനായി. രാജിനിയാണ് ഭാര്യ.

ജസ്ന മകളും ഷിജിൻ രാജ്  ജിതിൻ മകനുമാണ്. പ്രവാസിയായ ഷൈൻ കൃഷ്ണ മരുമകനാണ്.

പുഷ്പവല്ലി ,വിജയ ലഷ്മി, ഉമ എന്നിവർ സഹോദരിമാർ.

പള്ളൂർ സ്പിന്നിങ്ങ്മിൽ മുൻ ജീവനക്കാരനായിരുന്ന ഭരതൻ മികച്ച തബല വാദകനും കുരുത്തോല ഉപയോഗിച്ച് പല വിധ കരകൗശല വസ്തുക്കളും നിർമ്മിച്ച് വിസ്മയം തീർത്ത വ്യക്തി കൂടിയാണ്.

മയ്യഴിക്കാരുടെ മനസ്സിൽ എന്നും ഭരതൻ്റെ സ്ഥാനം തിരുവോണ നാളിൽ വീടുകളിൽ എത്തുന്ന ഓണപ്പൊട്ടനായാണ്.

സംസ്കാരം ആഗസ്റ്റ് 05 (വെള്ളി) കാലത്ത് 11.30 ന് മാഹി പൊതുസ്മശാനത്തിൽ.

Leave A Reply