കോവിഡ് കരുതലിൽ വീഴ്ച വരുത്തരുതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

കോവിഡ് കരുതലിൽ വീഴ്ച വരുത്തരുതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം.വാക്‌സിനേഷൻ , മാസ്‌ക് , അകലം ഉൾപ്പെടെയുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഓർമിപ്പിച്ചു. ഇന്നലെ വിദേശയാത്ര കഴിഞ്ഞെത്തിയ 100 പേർക്കുൾപ്പെടെ 837 പേർക്കാണു കോവിഡ്  സ്ഥിരീകരിച്ചത്. ഇതോടെ പോസിറ്റീവായി കഴിയുന്നവരുടെ എണ്ണം 6,880 ആയി.

ഇവരിൽ 113 പേർ ആശുപത്രിയിലാണ്. കോവിഡിന്റെ തുടക്കം മുതൽ കർശന മുൻകരുതൽ നടപടികളാണ് ഖത്തർ സ്വീകരിക്കുന്നത്. പ്രതിദിന കോവിഡ് കേസുകൾ ഉയർന്നതോടെയാണ് ഇക്കഴിഞ്ഞ ജൂലൈ 6 മുതൽ 6 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് രാജ്യത്തെ അടച്ചിട്ട പൊതുസ്ഥലങ്ങളിൽ ഫെയ്‌സ് മാസ്‌ക് ധരിക്കൽ മന്ത്രിസഭ നിർബന്ധമാക്കിയത്. ആശുപത്രികൾ, തൊഴിലിടങ്ങൾ, പൊതുഗതാഗതങ്ങൾ, പളളികൾ, ജിം, ഷോപ്പിങ് മാളുകൾ, കടകൾ, സിനിമ തിയറ്ററുകൾ തുടങ്ങി എല്ലാത്തരം അടച്ചിട്ട പൊതുസ്ഥലങ്ങളും ഫെയ്‌സ് മാസ്‌ക് നിർബന്ധമാണ്.

Leave A Reply