കേരളത്തിലെ നാലു നദികളില്‍ അതീവ പ്രളയസാഹചര്യമെന്ന് കേന്ദ്ര ജല കമ്മിഷന്‍

കേരളത്തിലെ നാലു നദികളില്‍ അതീവ പ്രളയസാഹചര്യമാണെന്ന മുന്നറിയിപ്പു നൽകി കേന്ദ്ര ജല കമ്മിഷന്‍. മീനച്ചലാര്‍, മണിമലയാര്‍, പമ്ബയാര്‍, അച്ചന്‍കോവിലാര്‍ എന്നീ നാലു നദികളിലാണ് അതീവ പ്രളയ സാഹചര്യമുള്ളത്.ഈ പറഞ്ഞ നാല് നദികള്‍ ഉള്‍പ്പടെ എല്ലാ നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു വരുകയാണ്. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്.

ഇടുക്കി, ഇടമലയര്‍ ഡാമുകളില്‍ ജലനിരപ്പ് 70 ശതമാനത്തിന് മുകളിലാണെന്നും കേന്ദ്ര ജല കമ്മിഷന്‍ വ്യക്തമാക്കുന്നു.സംസ്ഥാനത്ത് 8 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. 2 ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.

Leave A Reply