നാളെ രാവിലെ 11 മണിക്ക് തെന്മല ഡാം തുറക്കും; ജാഗ്രതാ നിർദേശം

നാളെ രാവിലെ 11 മണിക്ക് തെന്മല ഡാം തുറന്നു വെള്ളമൊഴുക്കി വിടും. ഇതേതുടർന്ന് കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവരോട് ജാഗ്രതപാലിക്കാൻ നിർദേശം നൽകി.

ഡാമിൻറെ 3 ഷട്ടറുകളും 50 സെൻറീമീറ്റർ വീതമാകും ഉയർത്തുക. ഡാമിൽ മൊത്തം സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്.

 

Leave A Reply