വിഷ്ണു ഉണ്ണികൃഷ്ണന്റെ സബാഷ്‌ ചന്ദ്രബോസിന് ആശംസകളുമായി ബേസിൽ ജോസഫ്

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് സബാഷ്‌ ചന്ദ്രബോസ്. വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രം ആ​ഗസ്റ്റ് 5ന് തിയേറ്ററുകളിൽ എത്തും.ഇപ്പോളിതാ, ചിത്രത്തിന്റെ പ്രിവ്യു കണ്ടതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ചിത്രം ഏറെ ഇഷ്ടപ്പെട്ടു എന്നുമാണ് ബേസിൽ പറയുന്നത്. തൊണ്ണൂറുകളുടെ ഓർമ്മകളിലേക്ക് നമ്മെ കൊണ്ടു പോകുന്ന നർമ്മത്തിൽ ചാലിച്ച ഒരു കൊച്ചു ചിത്രമാണ് സബാഷ്‌ ചന്ദ്രബോസെന്നും ബേസിൽ ഫേസ്ബുക്കിൽ കുറിച്ചു.

ബേസിൽ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് :

വി സി അഭിലാഷ് സംവിധാനം ചെയ്ത്, എത്രയും പ്രിയപ്പെട്ട ജോണി ആന്റണി ചേട്ടനും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നഭിനയിച്ച ‘സബാഷ് ചന്ദ്രബോസ്’ എന്ന സിനിമ നാളെ തിയേറ്ററുകളിൽ റിലീസ് ആവുകയാണ്. സിനിമയുടെ ഒരു പ്രിവ്യു ഈയടുത്ത് കാണാൻ ഉള്ള അവസരം ഉണ്ടായി. തൊണ്ണൂറുകളുടെ ഓർമ്മകളിലേക്ക് നമ്മെ കൊണ്ടു പോകുന്ന നർമ്മത്തിൽ ചാലിച്ച ഈ കൊച്ചുചിത്രം ഏറെ ഇഷ്ടപ്പെട്ടു. തീർച്ചയായും എല്ലാവരും കുടുംബസമേതം തിയേറ്ററുകളിൽ തന്നെ വന്ന് ഈ സിനിമ കാണാൻ ശ്രമിക്കുക. നിങ്ങൾ നിരാശരാകില്ല. സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ.

-in-new-movie-dear-vaappi-88605

Leave A Reply