ആലപ്പുഴ : എ.സി റോഡില്‍ വെള്ളം കടയറുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്കി.ബ്ളോക്ക് പഞ്ചായത്തംഗം സി.വി.രാജീവാണ് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയത്.എ.സി റോഡിന്റെ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി എ.സി കനാല്‍ നികത്തി റോഡ് നിര്‍മ്മിച്ചത് നീരൊഴുക്കിന് തടസമുണ്ടാക്കുകയാണെന്നും . പാറയില്‍ കലുങ്ക് നിര്‍മാണം പൂര്‍ത്തിയായിട്ടും നികത്തിയ ഭാഗം തുറന്ന് കൊടുക്കാത്തത് മൂലം വെള്ളം ഒഴുകിപ്പോകാത്തതായും നിവേദനത്തില്‍ പറയുന്നു.
കൊടിക്കുന്നില്‍ സുരേഷ് എം.പി. കെ.എസ്.ടി.പിയും നിര്‍മാണ കമ്ബനിയുമായി നടത്തിയ ചര്‍ച്ചകളില്‍ ജൂലായ് 31 നകം കനാല്‍ നികത്തിയത് പൂര്വസ്ഥിയിലാക്കുമെന്ന് ഉറപ്പ് പറഞ്ഞിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നും നിവേദനത്തില്‍ പറയുന്നു.