സൗദി അറേബ്യയിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ കുറവെന്ന് കണക്കുകള്‍

സൗദി അറേബ്യയിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ കുറവെന്ന് കണക്കുകള്‍.രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികൾ സ്വന്തം നാടുകളിലേക്കും മറ്റും അയക്കുന്ന പണത്തിന്റെ തോതിലാണ് കുറവ് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലെ കണക്കാണിത്. ഈ വർഷം ആദ്യത്തെ ആറുമാസത്തിനിടെ ആകെ അയച്ചത് 1321 കോടി റിയാലാണ്.

കഴിഞ്ഞവർഷം ഇതേ കാലയളവില്‍ പ്രവാസികള്‍ വിദേശത്തേക്ക് അയച്ച പണത്തിന്റെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ കണക്കുകളില്‍ രണ്ട് ശതമാനം കുറവുണ്ടെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) വെളിപ്പെടുത്തുന്നു. എന്നാൽ ഈ വർഷത്തെ പ്രതിമാസ കണക്ക് പരിശോധിച്ചാൽ ജൂണിൽ രേഖപ്പെടുത്തിയത് ഏറ്റവും ഉയർന്ന നിരക്കാണ്. ഈ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് 17 ശതമാനം കൂടുതലാണ് ജൂണിൽ രാജ്യത്തിന് പുറത്തേക്ക് പോയ പണത്തിന്റെ തോത്. ഈ ഒറ്റ മാസത്തിനിടെ 193 കോടി റിയാലാണ് വിദേശികൾ അയച്ചത്.

Leave A Reply