കോഴിക്കോട് :കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരിക്കെ ചരക്ക് ലോറിക്ക് തീപിടിച്ചു. പുലര്‍ച്ചെ 5 മണിയോടെ കൊയിലാണ്ടി പെട്രോള്പമ്ബിനു സമീപമാണ് അപകടമുണ്ടായത്.ഉടന്‍ കൊയിലാണ്ടി ഫയര്‍ഫോഴ്സ് എത്തി തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി .
ലോറിയുടെ പിന്‍ഭാഗത്തുള്ള ടയറിനാണ് തീപിടിച്ചത്. ടയര്‍ തമ്മില്‍ ഉരസി തീ പീടിച്ചെന്നാണ് കരുതുന്നത്. വടകര നിന്നും കോഴിക്കോട് ഭാഗത്തേക്ക് പഞ്ചസാര കയറ്റി വരികയായിരുന്നു ലോറി. ലോറിയുടെ പിന്‍വശം കത്തി നശിച്ചു.