പന്നിശല്യത്തില്‍ വലഞ്ഞ് തെങ്ങുംതാര പ്രദേശത്തെ കര്‍ഷകര്‍

പഴകുളം: തെങ്ങുംതാര പ്രദേശത്തെ കര്‍ഷകര്‍ പന്നിശല്യത്തില്‍ വലയുന്നു . തെങ്ങുംതാര പാലാഴിയില്‍ ആര്‍. ദിനേശന്റെ ഒരേക്കര്‍ കൃഷിയാണ് കഴിഞ്ഞദിവസം രാത്രി പന്നിക്കൂട്ടം നശിപ്പി ച്ചത്.കുലച്ചതും കുലയ്ക്കാറായതുമായ വാഴകള്‍, മൂന്നുവര്‍ഷംവരെ പ്രായമുള്ള അമ്ബതോളം തെങ്ങിന്‍തൈകള്‍, ചേന, ചേമ്ബ്, മരച്ചീനി, കാച്ചില്‍, പുല്‍കൃഷി എന്നിവ പന്നിക്കൂട്ടം നശിപ്പിച്ചു. ഇത് മൂന്നാംതവണയാണ് ദിനേശന്റെ പുരയിടത്തില്‍ പന്നിശല്യമുണ്ടാകുന്നത്.

നേരത്തെ ഏഴംകുളം പ്ലാന്റേഷന്‍ ജംഗ്ഷന് സമീപമുള്ള പ്രദേശങ്ങള്‍, ഏഴംകുളം പറക്കോട് എന്നിവിടങ്ങളിലാണ് പന്നി ശല്യം ഉണ്ടായിരുന്നത്. എന്നാല്‍ അടുത്തിടെയായി പറക്കോട്ട് നിന്ന് ഏറെദൂരെയുള്ള പള്ളിക്കല്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പന്നിക്കൂട്ടമെത്തിയിരുന്നു . ഇപ്പോള്‍ ജില്ലാ അതിര്‍ത്തി പ്രദേശമായ പഴകുളം പടിഞ്ഞാറ് വരെ ഇവയുടെ ശല്യമെത്തി. പഞ്ചായത്ത് , റവന്യൂ അധികൃതര്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Leave A Reply