മഴക്കെടുതിയില്‍ വ്യാപകമായ കൃഷിനാശം

 

പാറശാല: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ താലൂക്കിലെ വിവിധ മേഖലകളിൽ വ്യാപകമായ കൃഷി നാശം സംഭവിച്ചു.കൊല്ലയില്‍ പഞ്ചായത്തിലെ കീഴ്ക്കൊല്ല, അമരവിള, ചെങ്കല്‍ പഞ്ചായത്തിലെ ചെങ്കല്‍, വ്ലാത്താങ്കര എന്നീ ഏലാകളിലെ കര്‍ഷകര്‍ക്കാണ് കൂടുതല്‍ നഷ്ടം സംഭവിച്ചത്.പച്ചക്കറി, വാഴ, മരച്ചീനി എന്നിവ കൃഷിയിറക്കിയിരുന്നവര്‍ക്കാണ് കൂടുതല്‍ നാശം സംഭവിച്ചത്.

മഴവെളത്തിന് പുറമെ ഡാം തുറന്ന് വിട്ടതിനെ തുടര്‍ന്നെത്തിയ നെയ്യാറിലെ വെള്ളവും കൃഷിയിടങ്ങളില്‍ കെട്ടി നില്‍ക്കുകയാണ്.വെള്ളക്കെട്ട് രണ്ട് ദിവസം കൂടി തുടര്‍ന്നാല്‍ പച്ചക്കറിത്തോട്ടങ്ങളും വാഴ കൃഷിയും മറ്റും പൂര്‍ണമായും നശിക്കുന്ന അവസ്ഥയിലാണ് . പച്ചക്കറിയില്‍ പാവല്‍, പടവലം എന്നിവയ്ക്ക് വേണ്ടി ലക്ഷകണക്കിന് രൂപ ചെലവാക്കി തട്ട് നിര്‍മ്മിച്ചാണ് കൃഷി നടത്തിയിരുന്നത്.ഓണവിപണിയെ ലക്ഷ്യമാക്കി കൃഷിയിറക്കിയിരുന്ന കര്‍ഷകര്‍ക്ക് ഇത്തവണത്തെ മഴ കാരണം ലക്ഷക്കണക്കിന് രൂപയാണ് നഷപ്പെടുന്നത്.

Leave A Reply