ഒമാനിൽ ഭൂഗർഭ ജലസംഭരണിയിൽ വീണ പ്രവാസി മരിച്ചു

ഒമാനിലെ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിൽ ഭൂഗർഭ ജലസംഭരണിയിൽ വീണ പ്രവാസി മരിച്ചു. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്മെന്റിലെ രക്ഷാസംഘമാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.

അൽ ഖാബിൽ വിലായത്തിലെ ഒരു സ്വകാര്യ ഫാമിലെ ഭൂഗർഭ ജലസംഭരണിയിലാണ് ഏഷ്യക്കാരനായ പ്രവാസിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തുടർനടപടികൾ നടന്നുവരികയാണ്.

Leave A Reply