യു.എ.ഇയിൽ പലയിടങ്ങളിലും നേരിയ തോതിൽ മഴ

യു.എ.ഇയുടെ പല ഭാഗങ്ങളിലും നേരിയതോതിൽ മഴ ലഭിച്ചു. മലയോര പ്രദേശങ്ങളിലും മറ്റും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റാസൽഖൈമ, അൽഐൻ എന്നിവിടങ്ങളിലാണ് ഇന്ന് മഴ ലഭിച്ചത്. വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇതേ തുടർന്ന് യു.എ.ഇയിലെ പല എമിറേറ്റുകളിലും റെഡ്, ഓറഞ്ച് അലെർട്ടുകൾ തുടരും.

വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് അബൂദബി പൊലിസ് അറിയിച്ചിട്ടുണ്ട്.

Leave A Reply