പോക്സോ കേസ് പ്രതി ഇരയുടെ പിതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു

കുന്നത്തൂര്‍: ശൂരനാട് വടക്ക് പോക്സോ കേസിലെ പ്രതി ഇരയുടെ പിതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഒരു വര്‍ഷം മുമ്ബ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസില്‍ റിമാന്‍ഡില്‍ കഴിയവേ മാസങ്ങള്‍ക്ക് മുമ്ബ് ജാമ്യത്തിലിറങ്ങിയ ശൂരനാട് വടക്ക് സ്വദേശി ദിലീപാണ് ആക്രമണം നടത്തിയത്.ചൊവ്വാഴ്ച രാത്രിയാണ്   സംഭവം.

 

ഗുരുതരമായി വെട്ടേറ്റ പിതാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ യുവാവ് പെണ്‍കുട്ടിയെ ആക്രമിക്കാനാണ് എത്തിയതെന്നും തര്‍ക്കത്തിനിടെ പിതാവിന് വെട്ടേല്‍ക്കുകയായിരുന്നെന്നും വിവരമുണ്ട്. സംഭവത്തിനു ശേഷം പ്രതി ഒളിവിലാണ്. സംഭവത്തിൽ ശൂരനാട് പൊലീസ് കേസെടുത്തു.

Leave A Reply