വൺപ്ലസ് 10ടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. നിരവധി സവിശേഷതകൾ ഉള്ള വൺപ്ലസ് 10ടി സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജുളള വേരിയന്റിന്റെ വില 49,999 രൂപയും 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജുളള വേരിയന്റിന്റെ വില 54,999 രൂപയുമാണ്. കൂടാതെ, 16 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 59,999 രൂപയാണ് വില.

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120Hz റിഫ്രഷ് റേറ്റ്, HDR10+ സപ്പോർട്ട് എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ക്വാൽകം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

50 മെഗാപിക്സൽ Sony IMX766 ക്യാമറകൾ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ, 2 മെഗാപിക്സൽ മാക്രോ ക്യാമറകൾ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,800 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

Leave A Reply